വി​ദേശമദ്യവുമായി മൂന്നുപേർ പിടിയിൽ

തലശ്ശേരി: ന്യൂ മാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനപരിശോധനക്കിടെ കാറിൽ മാഹിയിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് കടത്തുകയായിരുന്ന 50 ലിറ്റർ വിദേശമദ്യം പിടികൂടി. കോഴിക്കോട് കൊടിയത്തൂർ മലാംകുന്ന് വീട്ടിലെ കെ.പി. ഷക്കീർ (43), കൊടിയത്തൂർ പൊടുവണിക്കൽ വീട്ടിൽ പി. സുധീഷ് (33), കുമാരനല്ലൂർ എടലമ്പാട് തയ്യിൽ വീട്ടിൽ ടി. നസീം എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷിജിൽകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രിവൻറിവ് ഒാഫിസർ സി.വി. ദിലീപ്, സിവിൽ എക്സൈസ് ഒാഫിസർമാരായ എം. രമേശൻ, സി. വിനോദ് കുമാർ എന്നിവരാണ് പരിശോധകസംഘത്തിലുണ്ടായിരുന്നത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.