പയ്യന്നൂർ അക്രമം: മൂന്നു സി.പി.എം പ്രവർത്തകർ അറസ്​റ്റിൽ

പയ്യന്നൂർ: കവ്വായിയിൽ ബി.ജെ.പി പ്രവർത്തകൻ ശ്യാംലാലിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസിൽ മൂന്ന് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കവ്വായിയിലെ വിനേഷ് കുമാർ(29), ഇ. അനൂപ് (30), കവ്വായി കോട്ടക്കുന്നിലെ കെ. രഞ്ജിത്ത് (29) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലും പരിസരങ്ങളിലും നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 25ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിലുൾപ്പെട്ട പ്രതികൾക്കുവേണ്ടി പൊലീസ് തിരച്ചിൽ നടത്തിവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.