ലൈഫ് മിഷന്‍ ഗുണഭോക്തൃ സര്‍വേ പട്ടിക പ്രസിദ്ധീകരിച്ചു

ലൈഫ് മിഷന്‍ ഗുണഭോക്തൃ സര്‍വേ പട്ടിക പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് കുടുംബശ്രീ നടത്തിയ സര്‍വേ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ കരട് ഗുണഭോക്തൃ പട്ടിക യൂസർനെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് www.lifemission.org.in എന്ന സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കരട് പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതികള്‍ പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കി ഇൗ മാസം 30ന് പ്രസിദ്ധപ്പെടുത്തും. ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ രണ്ടു ഘട്ടങ്ങളിലായി പരിശോധിച്ച്, പട്ടിക ആഗസ്റ്റ് 31ന് പുനഃപ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ 20 വരെ കാലയളവില്‍ പ്രത്യേക ഗ്രാമസഭ/വാര്‍ഡ് സഭ കൂടി അംഗീകരിക്കുന്ന പട്ടിക ഭരണസമിതികള്‍ അംഗീകരിച്ച് അന്തിമ ഗുണഭോക്തൃ പട്ടിക 25ന് പ്രസിദ്ധീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.