കെ.എസ്​.ടി.എ കലക്​ടറേറ്റ്​ മാർച്ച്​

കണ്ണൂർ: കെ.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, വിദ്യാഭ്യാസമേഖലയിലെ വർഗീയവത്കരണം അവസാനിപ്പിക്കുക, കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധനയങ്ങൾ തിരുത്തുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കുക, എൽ.ഡി.എഫ് സർക്കാറി​െൻറ ജനപക്ഷനയങ്ങൾക്ക് കരുത്തുപകരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്്തു. ജില്ല പ്രസിഡൻറ് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. സന്തോഷ് കുമാർ, വി.പി. മോഹനൻ, പി.ആർ. വസന്തകുമാർ, പി.സി. ഗംഗാധരൻ, കെ. റോജ, എൻ.പി. ശശികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.