സിവിൽ സർവിസ്​ ബോധവത്​കരണ ക്ലാസ്​

കണ്ണൂർ: കെയ്സ് െഎ.എ.എസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2017-2018 സിവിൽ സർവിസ് പരീക്ഷാർഥികൾക്കുള്ള ബോധവത്കരണ സെമിനാർ ചേംബർ ഹാളിൽ സംഘടിപ്പിച്ചു. സെമിനാറിൽ കെയ്സ് അക്കാദമിക് ഡയറക്ടർ കെ.പി. ആസിഫ് സിവിൽ സർവിസ് പരീക്ഷയെക്കുറിച്ച് ക്ലാസെടുത്തു. കണ്ണൂർ അസി. കലക്ടർ ആസിഫ് കെ. യൂസഫ് പരീക്ഷാർഥികളുമായി സംവദിച്ചു. അക്കാദമിക് ചെയർമാൻ പി. കമാൽകുട്ടി അധ്യക്ഷത വഹിച്ചു. കണ്ണൂർ എ.ഡി.എം മുഹമ്മദ് യൂസഫ് മുഖ്യാതിഥിയായിരുന്നു. കെയ്സ് സെക്രട്ടറി എ. അബ്ദുൽ റഫീഖ് സ്വാഗതം പറഞ്ഞു. അക്കാദമിക് കോഒാഡിനേറ്റർ അബൂസാപി േപ്രാജക്ട് അവതരിപ്പിച്ചു. കെയ്സ് കോഒാഡിനേറ്റർ ഡോ. കെ.പി. താജുദ്ദീൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.