കസ്​റ്റംസ്​ ഉദ്യോഗസ്​ഥനെന്ന്​ പരിചയപ്പെടുത്തി കാസർകോട്​ സ്വദേശിനിയുടെ 8.53 ലക്ഷം തട്ടിയെടുത്തു

കാസർകോട്: കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നുപറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് കാസർകോട് സ്വദേശിയായ സ്ത്രീയുടെ 8.53 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസര്‍കോട് കുഡ്‌ലു നാരായണ നിലയത്തില്‍ നയനയാണ് (45)തട്ടിപ്പിന് ഇരയായത്. ഡൽഹി സ്വദേശിയായ യുവാവ് താൻ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നും കള്ളക്കടത്തുകാരിൽ നിന്ന് പിടിച്ചെടുത്ത വിലപിടിപ്പുള്ള ഉല്‍പന്നങ്ങള്‍ ചെറിയ തുകക്ക് തവണ വ്യവസ്ഥയില്‍ നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. 2017 മാര്‍ച്ച് 23 മുതൽ വിവിധ തവണകളായി ബാങ്ക് അക്കൗണ്ട് മുഖേനയാണ് 8,53,000 രൂപ അയച്ചു കൊടുത്തത്. പിന്നീട് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതിനെ തുടർന്ന് കാസർകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.