ബാങ്കില്‍ പണമടക്കാനെത്തിയ യുവാവിനെ ആക്രമിച്ച് 9000 രൂപ കവർന്നു

കാസർകോട്: ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ യുവാവിനെ ആക്രമിച്ച് 9000 രൂപ തട്ടിയെടുത്തു. കഴിഞ്ഞദിവസം രാവിലെ കാസര്‍കോട് എം.ജി റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖക്ക് സമീപമാണ് സംഭവം. കര്‍ണാടക സ്വദേശിയായ യുവാവ് ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയപ്പോള്‍ പരിചയപ്പെട്ട ഹിന്ദി സംസാരിക്കുന്ന യുവാവ് ബാങ്ക് ഇടപാടിനെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. കര്‍ണാടക സ്വദേശി ത​െൻറ ടോക്കണ്‍നമ്പര്‍ സഹിതമുള്ള കാര്യങ്ങള്‍ ഹിന്ദിക്കാരനോട് പറഞ്ഞുകൊടുക്കുകയുംചെയ്തു. പിന്നീട് ഇയാൾ ഫോണിൽ സംസാരിക്കുന്നതിനിടെ ഹിന്ദി സംസാരിക്കുന്ന യുവാവും മറ്റൊരാളും ചേർന്ന് വായപൊത്തിപ്പിടിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി. കർണാടകസ്വദേശി ഭയം കാരണം പരാതി നൽകാതെ നാട്ടിലേക്ക് മടങ്ങിയതിനാൽ കേസെടുത്തിട്ടില്ല. ബാങ്കുകൾക്കും എ.ടി.എം കൗണ്ടറുകൾക്കും സമീപം കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.