യശ്വന്ത്​പൂർ എക്​സ്​പ്രസിന്​ ഇനി എൽ.എച്ച്​.ബി കോച്ചുകൾ

കണ്ണൂർ: കണ്ണൂർ-----യശ്വന്ത്പൂർ എക്സ്പ്രസിൽ ശനിയാഴ്ച മുതൽ ആധുനിക സംവിധാനങ്ങളുള്ള എൽ.എച്ച്.ബി കോച്ചുകൾ. ജർമനിയിലെ ലിഫ്ഹോഫ്മാൻ ബുഷ് വികസിപ്പിച്ച പാസഞ്ചർ കമ്പാർട്ട്മ​െൻറ് ആയതിനാലണ് ഇത് എൽ.എച്ച്.ബി കോച്ച് എന്ന് അറിയപ്പെടുന്നത്. വൈകീട്ട് 6.05ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ യശ്വന്ത്പൂരിലെത്തുന്ന 16528 നമ്പർ െട്രയിനും രാത്രി എട്ടിന് യശ്വന്ത്പൂരിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.20ന് കണ്ണൂരിലെത്തുന്ന 16527 നമ്പർ െട്രയിനുമാണ് ആധുനിക കോച്ചുമായി സർവിസ് നടത്തുക. അതേസമയം, ട്രെയിനിലെ നാലു ജനറൽകോച്ചുകൾ രണ്ടായി ചുരുങ്ങുന്നത് ജനറൽ ടിക്കറ്റുകളിൽ യാത്രചെയ്യുന്നവർക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. ട്രെയിൻ പുറപ്പെടുന്നത് ആറുമണിക്കായതിനാൽ കൗണ്ടറിൽനിന്ന് സ്ലീപ്പർടിക്കറ്റ് അനുവദിക്കുകയുമില്ല. ഇതാണ് ജനറൽ ടിക്കറ്റുകാർക്ക് തിരിച്ചടിയാകുക. 200 കിലോമീറ്റർ വേഗതയിൽ െട്രയിൻ സഞ്ചരിക്കുമ്പോഴും കോച്ചിനകത്ത് നേരിയ ശബ്ദമേ അനുഭവപ്പെടൂ എന്നത് എൽ.എച്ച്.ബി കോച്ചി​െൻറ സവിശേഷതയാണ്. കോച്ചിന് നീളം കൂടുതലായതിനാൽ നിലവിലെ 24 കോച്ചിന് പകരം 18 കോച്ചുകളേ ഉണ്ടാവുകയുള്ളൂ. കോച്ചി​െൻറ എണ്ണം കുറയുമ്പോഴും ബർത്തുകൾ കൂടുന്നുവെന്ന പ്രത്യേകതയുമുണ്ട്. നേരേത്ത 72 ബർത്ത് ഉണ്ടായിരുന്നത് നൂറിലധികമാവും. എല്ലാ കോച്ചിലും മൊബൈൽ, ലാപ്ടോപ് ചാർജ്ചെയ്യാനുള്ള സൗകര്യവും യൂറോപ്യൻ ടോയ്ലറ്റും ഉണ്ടാകും. വാഷ്ബേസിൻ സംവിധാനവും മെച്ചപ്പെട്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.