ചരിത്രപ്രദർശനം തുടങ്ങി

മാഹി: മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ ത്രിദിന 'മയ്യഴി വിമോചന' . ഐ.കെ. കുമാരൻ മാസ്റ്ററുടെ ചെറുമകനും മാധ്യമപ്രവർത്തകനുമായ വരുൺ രമേശാണ് പ്രദർശനത്തിന് നേതൃത്വം നൽകുന്നത്. മാഹിയിലെ സർക്കാർ സ്കൂളുകൾക്കുള്ള ശാസ്ത്രപുസ്തകങ്ങളുടെ വിതരണവും നടന്നു. അസി. പ്രഫ. എ. സുകേഷ് ക്ലാസെടുത്തു. ടി. സുരേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ചരിത്രപ്രദർശനം എം. രാഘവനും പുസ്തകവിതരണം നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫയും ഉദ്ഘാടനംചെയ്തു. സി.ഇ.ഒ എസ്-. സൂര്യനാരായണ, സി.പി. ഹരീന്ദ്രൻ, വരുൺ രമേശ്, പി. ആനന്ദ് കുമാർ എന്നിവർ സംസാരിച്ചു. പ്രദർശനം നാളെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.