ടി.വി ഹർത്താലുമായി രക്ഷിതാക്കൾ

കാടാച്ചിറ: കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കൾ അടുത്ത ആഴ്ച രാത്രി ഏഴു മുതൽ 10വരെ ടെലിവിഷൻ ഓഫാക്കി കുട്ടികളുടെ പഠനകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞവർഷം ഈ പരീക്ഷണം വഴി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനവും ഹയർ സെക്കൻഡറിതലത്തിൽ 98 ശതമാനവും വിജയംനേടിയിരുന്നു. പി.ടി.എ യോഗത്തിൽ പ്രസിഡൻറ് ജനു ആയിച്ചാൻകണ്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ഷീജ, എം.കെ. പങ്കജാക്ഷൻ, ടി.എച്ച്. രാധാകൃഷ്ണൻ, കെ. സന്തോഷ് കുമാർ, എം.പി. ആനന്ദകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജനു ആയിച്ചാൻകണ്ടി (പ്രസി), ടി.എച്ച്. രാധാകൃഷ്ണൻ (വൈസ് പ്രസി), കെ.ആർ. ലജിഷ (മദർ പി.ടി.എ പ്രസി), എം. ജ്യോതി (വൈസ് പ്രസി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.