ബി.ജെ.പി അഭയാർഥി ക്യാമ്പ് തുടങ്ങി

പയ്യന്നൂർ: കേരളത്തിൽ സർക്കാർ പിന്തുണയോടെയാണ് സി.പി.എം അക്രമം നടത്തുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. പയ്യന്നൂർ കാരയിൽ അക്രമത്തിനിരയായവർക്കായി ആരംഭിച്ച അഭയാർഥി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ഒരു ഭീകര പാർട്ടിയായി മാറിയിരിക്കുന്നു. പാർട്ടിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ---------എസ്.എസ്.എസ്------------ ജില്ല കാര്യവാഹക് പി. രാജേഷി​െൻറ കാരയിലുള്ള വീട്ടിലാണ് ക്യാമ്പ്. നേതാക്കളായ കെ. രഞ്ജിത്ത്, പി. സത്യപ്രകാശ്, കെ.പി. ഗംഗാധരൻ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.