ആറളം ഫാമില്‍ 63 കോടിയുടെ നബാര്‍ഡ് പദ്ധതി വൈകുന്നു; കോണ്‍ഗ്രസ്​ പ്രക്ഷോഭത്തിലേക്ക്

കേളകം: ആറളം ഫാം സമഗ്ര വികസനത്തി​െൻറ ഭാഗമായി നബാര്‍ഡ് മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 63 കോടി രൂപയുടെ വികസന പദ്ധതിയും 2007ല്‍ സംസ്ഥാന നിര്‍മിതി കേന്ദ്രം നിർമിച്ച ചോര്‍ന്നൊലിക്കുന്ന വീടുകളുടെ പുനര്‍നിര്‍മാണവും വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ ആറളം മണ്ഡലം കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രസിഡൻറ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.കെ. ജനാര്‍ദനന്‍, പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പില്‍, വി.ടി. തോമസ്, കെ.ജെ. തോമസ്, എം.വി.വർഗീസ്, സാജു തോമസ്, ജോഷി പാലമറ്റം, അരവിന്ദന്‍ അക്കാനിശ്ശേരി, ജിമ്മി അന്തിനാട്ട്, ലീലാമ്മ തോമസ്, ഷാൻറി പഴയതോട്ടം, ലില്ലി മുരിയംകരി, ടി.പി. ശങ്കരന്‍ നമ്പ്യാര്‍, പി.സി. സോണി, പി.ജെ ജോസഫ്, കെ. രാജന്‍, സി. അബ്ദുന്നാസര്‍, എം. ഇബ്രാഹീം, ടി.എന്‍. കുട്ടപ്പന്‍, സി.സി. അലക്സ്, പി.എ. തോമസ്, ജോര്‍ജ് ആലാംപള്ളി, ആര്‍.ബി. പിള്ള, കെ.എം. പീറ്റര്‍, ജാന്‍സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.