പരിശീലനം നല്‍കി

കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറിവകുപ്പി​െൻറ നേതൃത്വത്തില്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങളെ കുറിച്ച് ഏജൻറുമാര്‍ക്കും വിൽപനക്കാര്‍ക്കും പരിശീലനം നല്‍കി. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മെംബര്‍ വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ഭാഗ്യക്കുറി ഓഫിസര്‍ സി.കെ. അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. ജില്ല ഭാഗ്യക്കുറി ക്ഷേമ ഓഫിസര്‍ ഡി. സുനില്‍കുമാര്‍ സുരക്ഷാക്രമീകരണങ്ങളെ കുറിച്ച് പരിശീലന ക്ലാസെടുത്തു. വിവിധ സംഘടനാനേതാക്കളായ സി.പി. രവീന്ദ്രന്‍, ജിന്‍സ് മാത്യു, ബിജു, അസി. ഭാഗ്യക്കുറി ഓഫിസര്‍ അശോകന്‍ പാറക്കണ്ടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.