കാർഷികകടം എഴുതിത്തള്ളണം

കണ്ണൂർ: ബാങ്കുകളുടെ കാർഷികവായ്പ ജപ്തിനടപടികൾ നിർത്തിവെക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷികകടം എഴുതിത്തള്ളുക, വിളകൾക്ക് വിലസ്ഥിരത ഉറപ്പുവരുത്തുക, സംസ്ഥാന കർഷകക്ഷേമ ബോർഡ് രൂപവത്കരണ ബിൽ കർഷകസംഘടനകളുമായി ചർച്ചചെയ്ത് അവതരിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.ടി. സഗുണൻ അധ്യക്ഷത വഹിച്ചു. എ.ഡി. സാബൂസ്, കെ.സി. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.