റിസോർട്ട്​ ജീവനക്കാര​െൻറ മരണം ക്രൈംബ്രാഞ്ച്​ അന്വേഷിക്കും

കാസർകോട്: വയനാട് വൈത്തിരിയിൽ റിസോര്‍ട്ട് ജീവനക്കാരനായ പാലക്കുന്ന് മുതിയക്കാല്‍ കുതിരക്കോട്ടെ മഞ്ചേഷിനെ (22) റിസോർട്ടിലെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് മലബാര്‍ മേഖല എസ്.പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. 2015 ജൂലൈ 18നാണ് വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ മഞ്ചേഷിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. നാട്ടുകാർ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം പരിഗണിച്ചാണ് സ്‌റ്റേറ്റ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് പുനരന്വേഷണം നടത്താന്‍ ഉത്തരവുണ്ടായത്. മകനെ കൊലപ്പെടുത്തി ടാങ്കിലിട്ടതാണെന്ന് ആരോപിച്ച് മഞ്ചേഷി​െൻറ മാതാവ് ആശ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ വയനാട് ജില്ല ക്രൈംബ്രാഞ്ച് വിഭാഗത്തെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. ഇൗ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയെ സമീപിച്ചത്. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമൻ വിഷയം നിയമസഭയിലും ഉന്നയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.