പനി: ആറുപേർക്ക്​ കൂടി ജീവൻ നഷ്​ടമായി പ്രതിരോധം പാളുന്നു; കുറയാതെ പനിബാധയും മരണങ്ങളും *ഇന്ന​െല പനിക്ക്​ ചികിത്സ തേടിയത്​ 30,160 പേർ

പനി: ആറുപേർക്ക് കൂടി ജീവൻ നഷ്ടമായി പ്രതിരോധം പാളുന്നു; കുറയാതെ പനിബാധയും മരണങ്ങളും *ഇന്നെല പനിക്ക് ചികിത്സ തേടിയത് 30,160 പേർ തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ലെന്ന സൂചന നൽകി സംസ്ഥാനത്ത് പനിമരണങ്ങൾ തുടരുന്നു. ബുധനാഴ്ച ആറുപേർക്ക് കൂടി ജീവൻ നഷ്ടമായി. പനി ബാധിച്ച് തിരുവനന്തപുരം ചെട്ടിവിളാകം സ്വദേശി രാജു (45), വട്ടിയൂർക്കാവ് സ്വദേശി രവി (55), മലപ്പുറം കോഡൂർ സ്വദേശിനി ധന്യ (42) എന്നിവരും ഡെങ്കിപ്പനി ബാധിച്ച് ആലപ്പുഴ കൃഷ്ണപുരം സ്വദേശിനി ലതികല (40), തണ്ണീർമുക്കം സ്വദേശി ഉദയൻ (56) എന്നിവരും എലിപ്പനി ബാധിച്ച് പാലക്കാട് മുതലമട സ്വദേശി ശബരിയു(41)മാണ് ബുധനാഴ്ച മരിച്ചത്. ബുധനാഴ്ച മാത്രം 30,160 പേർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സതേടി. മലപ്പുറം ജില്ലയിലാണ് പനിബാധിതർ കൂടുതൽ. 5084 പേരാണ് ജില്ലയിൽ പനിബാധിച്ച് ആശുപത്രികളിലെത്തിയത്. ഡെങ്കിപ്പനി ബാധയെ തുടർന്ന് ചികിത്സ തേടിയ 845 പേരിൽ 192 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 91ഉം തലസ്ഥാന ജില്ലയിലുള്ളവരാണ്. അഞ്ചുപേർക്ക് എച്ച്1 എൻ1ഉം ഏഴുപേർക്ക് എലിപ്പനിയും പത്തുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. 14 പേർ എലിപ്പനി ലക്ഷണങ്ങളുമായും ചികിത്സ തേടി. 2887 പേർ വയറിളക്ക രോഗത്തിനും 71 പേർ ചിക്കൻപോക്സിനും ചികിത്സ തേടി. പാലക്കാട് മൂന്നുപേർക്കും കാസർകോട് രണ്ടുപേർക്കും എച്ച്1 എൻ1 സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റിൽ ഡെങ്കിബാധിതർ: തിരുവനന്തപുരം 3749 (91), കൊല്ലം 1962 (40), പത്തനംതിട്ട 799 (10), ഇടുക്കി 639 (0), കോട്ടയം 1123 (മൂന്ന്), ആലപ്പുഴ 1504(16), എറണാകുളം 1831 (എട്ട്), തൃശൂർ 2789 (ആറ്), പാലക്കാട് 2933 (അഞ്ച്), മലപ്പുറം 5084 (നാല്), കോഴിക്കോട് 3368(0), വയനാട് 1116 (രണ്ട്), കണ്ണൂർ 2190 (4), കാസർകോട് 1073 (മൂന്ന്). ഈ വർഷം ഇതുവരെ 17.4 ലക്ഷം പേർക്ക് പനി പിടിപെട്ടു. 325 ഒാളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 10,994 പേർക്കാണ് ഇക്കാലയളവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.