കണ്ണൂർ: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ലഹരിമുകത പരിപാടിയുടെ ഭാഗമായുള്ള ജനസഭയുടെ ജില്ലതല ഉദ്ഘാടനവും കുളപ്പുറം ഗ്രാമീണ ഗ്രന്ഥാലയത്തിെൻറ ആരോഗ്യഗ്രാമം പരിപാടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വ്യാഴാഴ്ച ധനമന്ത്രി തോമസ് ഐസക് നിർവഹിക്കും. വൈകീട്ട് അഞ്ചിന് കുളപ്പുറം ലൈബ്രറിയിലാണ് പരിപാടി. കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ വായനശാല അടിസ്ഥാനത്തിലുമാണ് ജനസഭ നടത്തുന്നത്. ഇതിനുപുറമെ സൂര്യകിരൺ പദ്ധതിയുടെ ഭാഗമായി കുളപ്പുറത്തെ 100 വീടുകളിൽ സോളാർ പ്ലാൻറ് സ്ഥാപിക്കൽ, 450 വീടുകളിൽ സോളാർ ലാമ്പ് വിതരണം, എല്ലാ വീടുകളിലും കിണർ റീചാർജിങ്, 500 വീടുകളിൽ കുടുംബകൃഷി, വിദ്യാർഥികൾക്ക് പഠനസഹായവും പാവപ്പെട്ടവർക്ക് ചികിത്സാസഹായവും നൽകും. ആരോഗ്യഗ്രാമം പദ്ധതിയുടെ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കുന്ന 46 പേരെയും 500 വീടുകളിൽ പുസ്തകവിതരണം ചെയ്യുന്ന നാല് വനിത ലൈേബ്രറിയന്മാരെയും ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.