നേതാക്കള്‍ അറസ്​റ്റ്​ ഭീഷണിയിൽ; എം.പി റഷ്യന്‍യാത്ര റദ്ദാക്കി

മംഗളൂരു: ദക്ഷിണ കന്നട ജില്ല എം.പി നളിന്‍കുമാര്‍ കട്ടീല്‍ റഷ്യന്‍യാത്ര റദ്ദാക്കി. ജില്ലയില്‍ സംഘ്പരിവാര്‍ നെടുംതൂണുകളായ അഞ്ചുപേര്‍ ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടാവുന്ന സാഹചര്യം മുന്നില്‍കണ്ടാണിത്. ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജ‍​െൻറ നേതൃത്വത്തില്‍ റഷ്യക്ക് തിരിച്ച എം.പിമാരുടെ യാത്രാസംഘത്തിലാണ് കട്ടീല്‍ ഉണ്ടായിരുന്നത്. റഷ്യയില്‍ മൂന്നുദിവസം വിവിധ പരിപാടികളില്‍ പങ്കെടുത്ത് വെള്ളിയാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തുംവിധമായിരുന്നു യാത്രാപരിപാടി. സംഘത്തില്‍ വീരേന്ദ്രകുമാര്‍, ഹേമമാലിനി, മുഹമ്മദ് സലീം തുടങ്ങിയവര്‍ അംഗങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.