പി.ആർ.ടി.സി ബസ്​ കട്ടപ്പുറത്ത്​

മാഹി: മാഹിയിൽനിന്ന്‌ പന്തക്കലിലേക്ക് സർവിസ് നടത്തുന്ന രണ്ട് പി.ആർ.ടി.സി ബസുകൾ കട്ടപ്പുറത്ത്. 'ബ്രേക്ക് ടെസ്റ്റി'ന് നിർത്തിയിട്ടിരിക്കുകയാണ് ഇരുബസുകളും. ഒരു ബസ് വർക്ക്ഷോപ്പിൽ എത്തിച്ചിട്ട് ഒരു മാസത്തിലേറെ ആയെങ്കിലും വർക്കിന് അഡ്വാൻസ് നൽകാത്തതിനാൽ പ്രവൃത്തി തുടങ്ങിയിട്ടില്ല. ഈ ബസ് വർക്ക്ഷോപ്പിൽ നിന്നിറക്കിയിട്ടുവേണം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നിർത്തിയിട്ട മറ്റൊരു ബസ് അറ്റകുറ്റപ്പണിക്ക് വർക്ക്ഷോപ്പിലേക്ക് മാറ്റാൻ. ബസ് അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ എം.എൽ.എയും അഡ്മിനിസ്ട്രേറ്ററും നൽകിയ ഉറപ്പുകളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പുതുച്ചേരിയിൽനിന്ന് വർക്ക് അറേഞ്ച്മ​െൻറിൽ രണ്ട് ഡ്രൈവർമാരെ കൊണ്ടുവരുമെന്ന ആർ.എയുടെ ഉറപ്പാണ് പ്രാവർത്തികമാകാത്തത്. ഇതുമൂലം ചൊക്ലി വഴിയും പെരിങ്ങാടി വഴിയും പന്തക്കലിലേക്ക് പോകേണ്ട യാത്രികർ കടുത്ത യാത്രാദുരിതത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.