പാലുൽപാദനം: ജില്ല സ്വയംപര്യാപ്​തതയിലേക്ക്​

കണ്ണൂർ: പാലുൽപാദനത്തിൽ അടുത്ത വർഷത്തോടെ കണ്ണൂർ ജില്ല സ്വയം പര്യാപ്തത കൈവരിക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെയിൻ ജോർജ്. 2017 ഏപ്രിലിൽ ക്ഷീരസഹകരണ സംഘങ്ങൾ വഴി ജില്ലയിൽ 1,23,800 ലിറ്റർ പാലാണ് സംഭരിച്ചത്. എന്നാൽ, അതിനു ശേഷമുള്ള മാസങ്ങളിൽ 10,000 ലിറ്റർ തോതിൽ സംഭരണം വർധിപ്പിക്കാനായി. അടുത്ത വർഷത്തോടെ ഇത് 1,75,000 ലിറ്ററിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ക്ഷീര സഹകരണ സംഘങ്ങളിൽ എത്താത്ത പാൽ കൂടി ഇതിനോട് കൂട്ടുന്നതോടെ ജില്ല പാലുൽപാദനത്തിൽ സ്വയംപര്യപ്തമാവും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിലവാരം കുറഞ്ഞ പാലി​െൻറ ഒഴുക്ക് ഇതോടെ നിയന്ത്രണ വിധേയമാവും. ക്ഷീരോൽപാദനത്തിൽ സ്വയംപര്യാപപ്തത കൈവരിക്കാനാവശ്യമായ വിവിധ പദ്ധതികൾ ഫിഷറീസ് വകുപ്പും ക്ഷീര സംഘങ്ങളും നടപ്പാക്കിവരുന്നതായും അദ്ദേഹം പറഞ്ഞു. മിൽമ പാൽ വില വർധിപ്പിച്ചതും തദ്ദേശ സ്ഥാപനങ്ങൾ വഴി ലിറ്ററൊന്നിന് നൽകുന്ന മൂന്നു രൂപയും ക്ഷീര വികസന വകുപ്പ് നൽകുന്ന ഒരു രൂപ ഇൻസ​െൻറിവും ലഭ്യമായതോടെ ക്ഷീരോൽപാദനം ലാഭകരമാണ്. ക്ഷീര വികസന വകുപ്പിനു പുറമെ, മൃഗ സംരക്ഷണ വകുപ്പി​െൻറയും മിൽമയുടെയും മറ്റ് ആനുകൂല്യങ്ങളും കർഷകർക്ക് ലഭിക്കുന്നുണ്ട്. 2017--18 സാമ്പത്തിക വർഷത്തിൽ കൂടുതൽ പശുക്കളെ എത്തിക്കുന്നതിനും പുൽകൃഷി വ്യാപിപ്പിക്കുന്നതിനും ക്ഷീര സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുമായി ജില്ലക്ക് കൂടുതൽ പദ്ധതി വിഹിതം ലഭ്യമായിട്ടുണ്ടെന്നും ഇത് പാലുൽപാദന മേഖലയിൽ പുത്തനുണർവിന് വഴിവെക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.