ചിട്ടി നടത്തിപ്പ്​: പ്ലീനം തീരുമാനം അട്ടിമറിച്ചത്​ കേന്ദ്രകമ്മിറ്റിയംഗത്തി​െൻറയും ജില്ല സെക്രട്ടറിയുടെയും തട്ടകത്തിൽ

നീലേശ്വരം: പാർട്ടിയെ ശുദ്ധീകരിക്കാൻ വിളിച്ചുചേർത്ത പാലക്കാട് പ്ലീനത്തി​െൻറ തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടത് സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്ര​െൻറയും കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ എം.പിയുടെയും തട്ടകത്തിൽ. ഇരുവരുടെയും മുന്നിൽനിന്ന് മറച്ചുവെച്ചാണ് ഏരിയ കമ്മിറ്റി പാർട്ടി ഒാഫിസ് നിർമാണത്തിന് ചിട്ടി നടത്തുകയെന്ന മാർഗം സ്വകീരിച്ചത്. ചിട്ടിയാണെങ്കിൽ ക്രമക്കേടിലും അഴിമതിയാരോപണത്തിലും അവസാനിക്കുകയുംചെയ്തു. ഏരിയ കമ്മിറ്റി ഒാഫിസ് പുതുക്കിപ്പണിയാനാണ് 3.5 ലക്ഷം രൂപയുടെ ചിട്ടി നടത്തിയത്. ഒാഫിസ് നിർമിക്കുന്ന പണത്തി​െൻറ സാമ്പത്തികസ്രോതസ്സ് ജില്ല കമ്മിറ്റിയിൽനിന്ന് ഏരിയ കമ്മിറ്റി മറച്ചുവെച്ചുവെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിട്ടി വിളിച്ച ഡോക്ടർ സാജുവിന് ഒരു വർഷക്കാലം പണം നൽകാതെ കളിപ്പിച്ചുവത്രെ. ഡോക്ടർ ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന് പരാതി നൽകിയതോടെയാണ് വിവാദമായത്. ഉടൻ പണം തിരികെ നൽകണമെന്ന് ജില്ല കമ്മിറ്റി നിർദേശിച്ചു. 3.5 ലക്ഷം രൂപ ലഭിക്കാനുള്ളിടത്ത് 2,92,000 രൂപ നൽകിയപ്പോൾ ഡോക്ടര്‍ പണം നിരാകരിച്ചു. ജില്ല കമ്മിറ്റി ഡോക്ടറുടെ കൂടെനിന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ സാന്നിധ്യത്തില്‍ കാസര്‍കോട്ട് ചേര്‍ന്ന ജില്ല സെക്രേട്ടറിയറ്റിലും ചിട്ടിപ്രശ്നം ചർച്ചചെയ്തു. ഏഴ് ലക്ഷം രൂപയാണ് വിവിധ ആളുകൾക്കായി ഏരിയ കമ്മിറ്റി നൽകാനുണ്ടായിരുന്നത്. പാര്‍ട്ടിയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ ഒരുലക്ഷത്തിലും താഴെ മാത്രമേ നീക്കിയിരിപ്പുള്ളൂ. രണ്ടുവര്‍ഷം മുമ്പാണ് സി.പി.എം ഏരിയ കമ്മിറ്റിയുടെ കീഴില്‍ പ്രതിമാസം 10,000 രൂപ അടവുള്ള രണ്ട് ചിട്ടികള്‍ ആരംഭിച്ചത്. ചിട്ടി ആരംഭിക്കുമ്പോള്‍തന്നെ പാർട്ടിപ്രവർത്തകരിൽ വ്യാപകമായ പ്രതിഷേധം ഉണ്ടായിരുന്നു. 2013ല്‍ പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനം ചിട്ടിപോലുള്ള പണമിടപാടുകള്‍ പാര്‍ട്ടിയുടെ ഒരു ഘടകവും നടത്താന്‍ പാടില്ലെന്ന് കർശനനിര്‍ദേശം നല്‍കിയിരുന്നു. ചിട്ടിയില്‍ ക്രമക്കേട് നടന്നത് ഇപ്പോള്‍ അണികള്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.