തേന്മഴയായി പെയ്തിറങ്ങിയ സ്വരവേഗം; വേദിയെ ധന്യമാക്കി ഉണ്ണികൃഷ്ണൻ

പയ്യന്നൂർ: പാട്ട് തേന്മഴയായി പെയ്തിറങ്ങിയ ധന്യതയിലായിരുന്നു ഇന്നലെ തുരീയം വേദി. മദ്രാസ് പി. ഉണ്ണികൃഷ്ണ​െൻറയും കൂടെയുള്ളവരുടെയും സംഗീതയാത്രയിൽ തുരീയം സഗീതോത്സവത്തി​െൻറ ഏഴാം നാൾ രാഗദീപ്തം. പാട്ടി​െൻറ സുവർണ നൂലിഴ മുറിയാതെ വിട്ടൽ രാമമൂർത്തി, ഉണ്ണികൃഷ്ണനൊപ്പം നിഴൽ പോലെ സഞ്ചരിച്ചപ്പോൾ മൃദംഗത്തിൽ പാലക്കാട് എസ്. മഹേഷ് കുമാറും ഘടത്തിൽ വാഴപ്പള്ളി കൃഷ്ണകുമാറും മുഖർശംഖിൽ ഭരദ്വാജ് ഛത്രവല്ലിയും സൗന്ദര്യവും കരുത്തും സമന്വയിച്ച വദനവൈഭവമാണ് പുറത്തെടുത്തത്. ക്ലാസിക്കിലും സെമി ക്ലാസിക്കിലും ചലച്ചിത്ര ഗാനമേഖലയിലും വ്യക്തിമുദ്ര ചാർത്തിയ ഉണ്ണികൃഷ്ണൻ തുരീയം വേദിയെ സാമ്പ്രദായിക ശൈലികൊണ്ടുതന്നെയാണ് സമ്പന്നമാക്കിയത്. സാവേരിയിൽ വർണം പാടിയായിരുന്നു തുടക്കം. തുടർന്ന് ചക്രവാകം, രഞ്ജിനി, കാംബോജി തുടങ്ങിയ രാഗങ്ങളിൽ ജനപ്രിയവും അപൂർവവുമായ കീർത്തനങ്ങൾ ഒഴുകിയെത്തി. കർണാടക സംഗീതത്തി​െൻറ സമസ്ത സൗന്ദര്യവും കാഴ്ചവെച്ച രാഗ സന്ധ്യയാണ് ഏഴാം ദിനത്തി​െൻറ പ്രത്യേകത. ബുധനാഴ്ച കലാമണ്ഡലം രജിസ്ട്രാർ കെ.കെ.സുന്ദരേശൻ മുഖ്യാതിഥിയായി. എട്ടാം ദിനമായ ഇന്ന് പാട്ടൊന്ന് വഴിമാറി ഒഴുകും. വീണ ബാഡികറുടെ ഹിന്ദുസ്ഥാനി സംഗീതത്തിന് ശങ്കർ ഷേണായി ഹാർമോണിയം കൊണ്ട് നിഴൽ വിരിക്കും. ഒപ്പം രാജേന്ദ്ര നാക്കോട്ട് തബലയിൽ വിസ്മയം രചിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.