തളിപ്പറമ്പ്: താലൂക്ക് ആസ്ഥാനത്ത് പ്രവൃത്തിക്കുന്ന തളിപ്പറമ്പ് . ചെലവു ചുരുക്കലിെൻറ പേരിലാണ് അര നൂറ്റാണ്ടുകാലം പ്രവർത്തിച്ചുവരുന്ന തളിപ്പറമ്പ് റബർ ബോർഡ് റീജനൽ ഓഫിസ് പൂട്ടാൻ റബർ ബോർഡ് ഉത്തരവിട്ടത്. ദിനംപ്രതി നൂറുകണക്കിനു റബർ കർഷകരും തൊഴിലാളികളും ആശ്രയിക്കുന്ന റീജനൽ ഓഫിസ് അടച്ചുപൂട്ടുന്നതിനെതിരെ തളിപ്പറമ്പ് താലൂക്ക് റബർ റീജനൽ കോഒാഡിനേഷൻ കമ്മിറ്റി കർഷകർ റബർ ബോർഡ് ചെയർമാന് നിവേദനം നൽകി. ഇതേത്തുടർന്നാണ് പുതിയ ഉത്തരവ് വന്നത്. നിവേദക സംഘത്തിൽ സേവ്യർ എടാട്ടേൽ, കെ.വി. രാമകൃഷ്ണൻ, എം.കൃഷ്ണൻ നായർ, സി.എ.വർഗീസ്, കെ.മുഹമ്മദ് ഹാജി എന്നിവർ ഉണ്ടായിരുന്നു. എ പ്ലസ് നേടിയവരെ അനുമോദിക്കുന്നു തളിപ്പറമ്പ്: ജീവകലാകേന്ദ്രം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തളിപ്പറമ്പ് നഗരസഭയിലെ വിദ്യാർഥികളെ ജൂലൈ 29ന് വൈകീട്ട് അഞ്ചിന് പൂക്കോത്ത് നട സത്യസായി ഹോമിയോ ഹാളിൽ വെച്ച് അനുമോദിക്കുന്നു. അർഹരായവർ 20ന് മുമ്പ് 8593903733, 9747282364 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.