നടീൽവസ്​തുക്കളുടെ കേന്ദ്രമായി ആറളം ഫാം സെൻട്രൽ നഴ്സറി

കേളകം: സർക്കാർ സ്ഥാപനമായ ആറളം കാർഷികഫാമിൽ വിവിധയിനം നടീൽവസ്തുക്കൾക്കായി എത്തുന്നവരുടെ എണ്ണം പെരുകുന്നു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് വിവിധയിനം നടീൽവസ്തുക്കൾക്കായി ആറളംഫാമിലേക്ക് ആവശ്യക്കാരെത്തുന്നത്. വിവിധയിനം തെങ്ങുകളുടെയും കമുകുകളുടെയും തൈകൾ, വൈവിധ്യങ്ങളായ മാവിനങ്ങൾ, സപ്പോട്ട, പുളി, കൊക്കോ, ജാതി, കുരുമുളക്, നെല്ലി, പ്ലാവ്, കശുമാവ് തുടങ്ങിയവയുടെയും തൈകൾക്കായാണ് ആറളം ഫാമിലേക്ക് ആവശ്യക്കാരുടെ തിരക്ക് തുടരുന്നത്. കർഷകർക്കായി മികച്ചയിനം നടീൽവസ്തുക്കൾ തയാറാക്കി വിതരണം നടത്തുന്നതിനായി സർക്കാർ മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് ആറളം ഫാം സെൻട്രൽ നഴ്സറി. വിവിധയിനം കശുമാവ് തൈകൾ ഈമാസം അവസാനത്തോടെ വിതരണത്തിന് തയാറാകുമെന്ന് ഫാം അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.