ഹൈവേകള്‍ കേന്ദ്രീകരിച്ച് മോഷണം; രണ്ടുപേർ അറസ്​റ്റിൽ

ഇരിട്ടി: ഹൈവേകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടുപേരെ ഇരിട്ടി പൊലീസ് അറസ്റ്റ്ചെയ്തു. കാഞ്ഞങ്ങാട് സ്വദേശി പി.എ. മൻസൂർ, ചെര്‍ക്കള മാണിക്കുന്ന് സ്വദേശി ജുനൈദ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച അർധരാത്രിയോടെ ഇരിട്ടി ടൗണില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇവരെ പിടികൂടി ചോദ്യംചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. തലശ്ശേരി-വളവുപാറ റോഡ്‌ പുനര്‍നിര്‍മാണപ്രവൃത്തി നടത്തുന്ന ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതരുടെ കൈയില്‍നിന്ന് രണ്ടുമാസം മുമ്പ് കാണാതായ മൊബൈല്‍ ഇവരില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.