കണ്ണൂർ റെയിൽവേ സ്​റ്റേഷൻ നാലാം പ്ലാറ്റ്​ഫോമിന്​ 6.45 കോടി

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം നമ്പർ പ്ലാറ്റ്ഫോം നിർമിക്കുന്നതിന് 6.45 കോടി രൂപ അനുവദിച്ചു. പ്ലാറ്റ്ഫോം നിർമിക്കണമെന്നത് നിരന്തരമായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു. വടക്കൻ മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നായ കണ്ണൂരിൽനിന്ന് അഞ്ച് എക്സ്പ്രസ് െട്രയിനുകളും നിരവധി പാസഞ്ചർ െട്രയിനുകളും ഓപറേറ്റ് ചെയ്യുന്നുണ്ട്. ഒേട്ടറെ പ്രതിദിന, ദീർഘദൂര െട്രയിനുകളും കണ്ണൂർവഴി കടന്നുപോകുന്നുണ്ട്. പ്ലാറ്റ്ഫോമുകളുടെ അപര്യാപ്തതമൂലം മിക്കപ്പോഴും െട്രയിനുകൾ പുറത്ത് കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്. കണ്ണൂരിൽ നാലാം പ്ലാറ്റ്ഫോം നിർമിക്കണമെന്നാവശ്യെപ്പട്ട് പി.കെ. ശ്രീമതി എം.പി റെയിൽേവ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. റെയിൽേവ സഹമന്ത്രി രേജൻ ഗൊഹൈൻ പി.കെ. ശ്രീമതിക്ക് നൽകിയ മറുപടിയിലാണ് നാലാം പ്ലാറ്റ്ഫോം നിർമാണത്തിന് തുക അനുവദിച്ചതായി അറിയിച്ചത്. പ്ലാറ്റ്ഫോം നിർമാണത്തിന് തുക അനുവദിച്ച സാഹചര്യത്തിൽ എൻജിനീയറിങ് വിഭാഗം സ്റ്റേഷൻ സന്ദർശിച്ച് സ്ഥലം നിർണയിക്കുന്നതുൾെപ്പടെയുള്ള പ്രാരംഭപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.