പി.ബി.സി.എ കലക്​ടറേറ്റ്​ ധർണ

കണ്ണൂർ: നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിടനിർമാണ കരാറുകാർ കലക്ടറേറ്റിനുമുന്നിൽ ധർണ നടത്തി. മണൽ മാഫിയയുടെ അനിയന്ത്രിത ഇടപെടൽ അവസാനിപ്പിക്കുക, ഇതര സംസ്ഥാനങ്ങളിൽനിന്ന് നികുതി അടച്ച് മണൽ കൊണ്ടുവരാൻ അനുമതി നൽകുക, പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന മണൽ ലേലം ചെയ്യുക, സ്വകാര്യ കരാറുകാർക്ക് ലൈസൻസ് അനുവദിക്കുക, സൈറ്റ് ഇൻഷുറൻസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. പി.ബി.സി.എ സംസ്ഥാന പ്രസിഡൻറ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി. മോഹനൻ അധ്യക്ഷത വഹിച്ചു. പി.എം. ദ്വാരകനാഥ്, പി.പി. ഉത്തമൻ, സി.വി. ശശി, ടി. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.