പെട്രോൾ പമ്പ്​ സമരം പൂർണം

കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെട്രോൾ പമ്പ് ഉടമകൾ നടത്തിയ 24 മണിക്കൂർ പണിമുടക്ക് ജില്ലയിൽ പൂർണം. ജില്ലയിലെ 134 പമ്പുകളും അടഞ്ഞുകിടഞ്ഞു. ഇേതത്തുടർന്ന് ഇന്ധനം കിട്ടാതെ വാഹന ഉടമകൾ വലഞ്ഞു. തിങ്കളാഴ്ച രാത്രിയോടെതന്നെ പമ്പുകളിൽ ഇന്ധനം തീർന്നിരുന്നു. 24 മണിക്കൂർ സമരമായതിനാൽ ആദ്യമെത്തിയവർ ആവശ്യത്തിലധികം ഇന്ധനം േശഖരിച്ചതിനാൽ വൈകിവന്നവർക്ക് കിട്ടിയിരുന്നില്ല. സമരം കഴിഞ്ഞ് ഇന്ന് രാവിലെ പമ്പുകൾ തുറക്കുമെങ്കിലും ഇന്ധനം ലഭിക്കില്ല. രാത്രിയോടെേയ പമ്പുകളിൽ ടാങ്കറുകൾ എത്തുകയുള്ളൂ. വ്യാഴാഴ്ച ഉച്ചയോടെ പൂർണതോതിൽ വിതരണം നടത്താനാകും. പെേട്രാളി​െൻറയും ഡീസലി​െൻറയും വില ദിവസേന മാറ്റുന്നതിൽ സുതാര്യത ഉറപ്പാക്കുക, ദിവസേന ഉണ്ടാകുന്ന വിലവ്യത്യാസത്തിലെ അപാകതകൾ പരിഹരിക്കുക, ഡീലർ കമീഷൻ വർധിപ്പിക്കുക, കുറഞ്ഞവിൽപനയുള്ള ഡീലർമാർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെട്രോളിയം ഡീലേഴ്സ് കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പെട്രോൾ പമ്പുകൾ അടച്ചിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.