ബി.ജെ.പി ജില്ല പ്രസിഡൻറി​െൻറ കാർ മുഖംമൂടിസംഘം തടഞ്ഞതായി പരാതി

കാസർകോട്: . തിങ്കളാഴ്ച രാത്രി 10.30ന് മേല്‍പറമ്പ് കട്ടക്കാലിലാണ് സംഭവമുണ്ടായതായി പറയുന്നത്. ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് കാറിലുണ്ടായിരുന്നില്ല. ശ്രീകാന്തി​െൻറ കാര്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡൻറ് കൂട്ടക്കനിയിലെ എം. പ്രദീപാണ് ഒാടിച്ചിരുന്നത്. നീലേശ്വരത്തെ യോഗം കഴിഞ്ഞ് മടങ്ങിയ ശ്രീകാന്ത് വീട്ടിൽ പോകാൻ തൃക്കണ്ണാട്ട് ഇറങ്ങിയിരുന്നു. കൂടെയുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. സുരേഷ്കുമാര്‍ ഷെട്ടിയെ കാസര്‍കോട്ടിറക്കി മടങ്ങുമ്പോഴാണ് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത രണ്ടു ബൈക്കുകളിലെത്തിയ മുഖംമൂടിസംഘം കാര്‍ തടഞ്ഞുനിര്‍ത്തിയത്. കാറി​െൻറ വാതിൽ തുറക്കാന്‍ ആവശ്യപ്പെട്ട സംഘം കാര്യമന്വേഷിച്ചപ്പോള്‍ കാറിനകത്ത് നോക്കി പിന്‍വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. പ്രദീപ് കൂട്ടക്കനിയാണ് ഇതുസംബന്ധിച്ച് ബേക്കല്‍ പൊലീസില്‍ പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.