നടിയെ ആക്രമിച്ച കേസ്​: പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരു​മെന്ന് സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്ന് സർക്കാർ ഹൈകോടതിയിൽ. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാക്കുന്ന അവസ്ഥ നിലവിലുണ്ട്. കേസിൽ പ്രതിയായ തമ്മനം സ്വദേശി മണികണ്ഠൻ നൽകിയ ജാമ്യഹരജി പരിഗണിക്കുേമ്പാഴാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാര​െൻറ ആവശ്യം. എന്നാൽ, ഏറെ ഗൗരവമുള്ള കേസാണിതെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഗൂഢാലോചന കേസിൽ നടൻ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ഇതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടി വന്നേക്കും. ഇൗ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കും. കേസ് ഡയറി ഹാജരാക്കാൻ സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ആവശ്യം അനുവദിച്ച സിംഗിൾബെഞ്ച് ജാമ്യഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.