8000 കോടിയുടെ കള്ളപ്പണം: മിസ ഭാരതിയെ എട്ടുമണിക്കൂർ ചോദ്യംചെയ്​തു

ന്യൂഡൽഹി: കടലാസ് കമ്പനികളുടെ മറവിൽ 8000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ആർ.ജെ.ഡി എം.പി മിസ ഭാരതിയെ എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് എട്ടുമണിക്കൂറോളം ചോദ്യം ചെയ്തു. ആർ.ജെ.ഡി മേധാവി ലാലുപ്രസാദ് യാദവി​െൻറ മകളായ മിസക്ക് അഴിമതിക്കേസിൽ ഉൾപ്പെട്ട സ്ഥാപനമായ മിശൈൽ പ്രിേൻറഴ്സ് ആൻഡ് പാക്കേഴ്സ് എന്ന കമ്പനിയുമായുള്ള ബന്ധവും നേരേത്ത അറസ്റ്റിലായ ചാർേട്ടഡ് അക്കൗണ്ടൻറുമായുള്ള സാമ്പത്തിക ഇടപാടുകളും എൻഫോഴ്സ്മ​െൻറ് അന്വേഷിച്ചുവരുകയാണ്. രാവിലെ 11നാണ് ഇ.ഡി സോണൽ ഒാഫിസിൽ എത്തിയത്. കഴിഞ്ഞ എട്ടിന് എൻഫോഴ്സ്മ​െൻറ് ഉദ്യോഗസ്ഥർ മിസയുടെ ഭർത്താവ് ശൈലേഷ് കുമാറി​െൻറ ഡൽഹിയിലെ ഫാംഹൗസിലും ചില സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. നേരിട്ട് ഹാജരാകാൻ ശൈലേഷ് കുമാറിനും നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. അഴിമതിക്കേസിൽ ലാലുവി​െൻറയും കുടുംബാംഗങ്ങളുടെയും വസതികളിൽ സി.ബി.െഎ നടത്തിയ റെയ്ഡിനു പിന്നാലെയാണ് എൻഫോഴ്സ്മ​െൻറ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.