വിദ്യാർഥിനിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസിൽ വിദ്യാർഥി അറസ്​റ്റിൽ

അഴീക്കോട്: . അഴീക്കൽ ചാൽ സ്വദേശി ദുർഗാജിത്ത് (19) ആണ് അറസ്റ്റിലായത്. അഴീക്കോട് സ്വദേശിനിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ വകുപ്പു പ്രകാരം വളപട്ടണം എസ്.െഎ ശ്രീജിത് കൊടേരി ചൊവ്വാഴ്ച വൈകീേട്ടാടെ ദുർഗാജിത്തിനെ അറസ്റ്റു ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. വിവാഹ വാഗ്ദാനംചെയ്ത് നിരവധിതവണ പീഡിപ്പിച്ചതായാണ് പരാതി. അറസ്റ്റിലായ യുവാവി​െൻറ സഹോദരിക്കൊപ്പമാണ് വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയത്. നേരത്തെ, പ്രണയം ഉപേക്ഷിക്കണമെന്ന് പീഡനത്തിനിരയായ പെൺകുട്ടിയോട് മാതാവ് ആവശ്യപ്പെടുകയും ഇൗ ആവശ്യം നിരസിക്കുകയും ചെയ്തതിനെ തുടർന്ന് വീട്ടിൽനിന്ന് ഇറക്കിവിട്ടിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിപ്രകാരം ചൈൽഡ്ലൈനി​െൻറ സഹായത്തോടെ നടത്തിയ കൗൺസലിങ്ങിലാണ് പലതവണ പീഡനത്തിനിരയായതായും ഗർഭിണിയാണെന്നും മനസ്സിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.