ക്ലിനിക് രമേശ് ചെന്നിത്തല സന്ദർശിച്ചു

പാപ്പിനിശ്ശേരി: സ്ത്രീസുരക്ഷയില്ലാത്ത കേരളം സൃഷ്ടിച്ചതാണ് പിണറായിസർക്കാറി​െൻറ ഒരുവർഷത്തെ ഏറ്റവും വലിയ നേട്ടമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിരന്തരം അതിക്രമം നേരിടുന്ന കല്യാശ്ശേരിയിലെ ഡോ. നിത പി. നമ്പ്യാരുടെ ക്ലിനിക് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്വതന്ത്രമായി ഒരു വനിതാ ഡോക്ടർക്ക് ക്ലിനിക്കുപോലും നടത്താൻപറ്റാത്ത സാഹചര്യം സൃഷ്ടിച്ചത് ഈ സർക്കാറാണ്. ഗുരുതരമായ പൗരാവകാശലംഘനം നടക്കുമ്പോൾ അതിന് മറുപടിപറയേണ്ടത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൂടിയാണെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മുൻ ഡി.സി.സി പ്രസിഡൻറ് കെ. സുരേന്ദ്രൻ, കെ.പി.സി.സി സെക്രട്ടറിമാരായ സജീവ് ജോസഫ്, വി.എ. നാരായണൻ, ഡി.സി.സി സെക്രട്ടറി രാജീവൻ എളയാവൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കാപ്പാടൻ ശശിധരൻ, കോൺഗ്രസ് കല്യാശ്ശേരി മണ്ഡലം പ്രസിഡൻറ് കുനത്തറ മോഹനൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.