വഴിത്തിരിവായത്​ മാധ്യമ ജാഗ്രത; മാനനഷ്​ട കേസിന്​ ഒരുങ്ങിയ ദിലീപിന് തിരിച്ചടി

വഴിത്തിരിവായത് മാധ്യമ ജാഗ്രത; മാനനഷ്ട കേസിന് ഒരുങ്ങിയ ദിലീപിന് തിരിച്ചടി കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപി​െൻറ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത് പൊലീസി​െൻറ പഴുതടച്ച അന്വേഷണത്തിനൊപ്പം മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയും. ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതുമുതൽ അറസ്റ്റ് വരെ ദിവസങ്ങളിൽ മാധ്യമങ്ങൾ കണ്ണും കാതും തുറന്നുവെച്ചു. കേസ് ഒരു ഘട്ടത്തിലും തേഞ്ഞുമാഞ്ഞ് പോകാതിരിക്കാൻ കൃത്യമായ ഇടപെടലുകൾ നടത്തി. ഇതോടെ കേസ് അട്ടിമറിക്കാനോ രാഷ്ട്രീയ സമ്മർദങ്ങളിലൂടെ തിരിച്ചുവിടാനോ ഉള്ള സാധ്യതകൾ അടഞ്ഞു. തനിക്കെതിരെ വാർത്തകൾ വരുന്ന പത്രങ്ങളും ചാനലുകളും നിരീക്ഷിക്കാൻ ദിലീപ് രഹസ്യമായി ഇവൻറ് മാേനജ്മ​െൻറ് ഗ്രൂപ്പിനെ നിയോഗിച്ചിരുന്നു. ഓരോ വാർത്തയുടെയും പത്രത്താളുകളും ചാനലുകളിലെ വീഡിയോകളും ശേഖരിക്കാനായിരുന്നു നിർദേശം. അറസ്റ്റി​െൻറ തലേ ദിവസമായ ഞായറാഴ്ച വരെ ഇത് തുടർന്നു. കേസന്വേഷണം ഏത് വിധേനയും തണുപ്പിച്ച് മാധ്യമങ്ങൾക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായി അറസ്റ്റ്. പൾസർ സുനിയുടെ കത്ത് പുറത്താവുകയും 13 മണിക്കൂറോളം ദിലീപിനെയും മാനേജർ അപ്പുണ്ണിയെയും നാദിർഷയെയും ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ മാധ്യമങ്ങൾ വരാനിരിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് സൂചന നൽകി. മറ്റ് വിഷയങ്ങൾ മാറ്റിവെച്ച് നടിക്ക് നീതി കിേട്ടണ്ടതിലേക്ക് ചാനൽ ചർച്ചകൾ കേന്ദ്രീകരിച്ചു. താര സംഘടന 'അമ്മ'യുടെ ജനറൽ ബോഡി യോഗം നടിയെ ആക്രമിച്ച സംഭവം ചർച്ച ചെയ്യാത്തതിനെച്ചൊല്ലി മാധ്യമങ്ങൾ താരങ്ങളെ ചോദ്യങ്ങൾകൊണ്ട് മുൾമുനയിൽ നിർത്തി. ചോദ്യങ്ങളിൽ പതറിയ പ്രസിഡൻറ് ഇന്നസ​െൻറിനെ സഹായിക്കാൻ ഗണേഷ്, മുകേഷ് എന്നിവർ എഴുന്നേറ്റ് ആക്രോശം നടത്തി. ഇതോടെ സിനിമക്കാരുടെ ഇരട്ടത്താപ്പ് മാധ്യമങ്ങളിൽ നിറഞ്ഞു. വാർത്ത സമ്മേളനത്തിലേക്ക് ക്ഷണിച്ച് വരുത്തിയ മാധ്യമ പ്രവർത്തകരെ ചില താരങ്ങൾ കൂക്കി വിളിച്ചതോടെ ഇടപെടൽ ശക്തമായി. നിർണായക വിവരങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടതോടെ പൊലീസും കൂടുതൽ ജാഗ്രത പാലിച്ചു. അറസ്റ്റ് വരെ നീണ്ട സംഭവങ്ങളിലെല്ലാം സൂക്ഷ്മ നിരീക്ഷണത്തിലൂടെ ദിലീപിനെതിരെ തെളിവുകൾ ശേഖരിച്ച് ജനങ്ങളിൽ എത്തിക്കാൻ മാധ്യമങ്ങൾ വലിയ ഇടപെടലാണ് നടത്തിയത്. ഷംനാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.