ഫോറൻസിക്​ വിദഗ്​ധൻ ​ഡോ. പി. ചന്ദ്രശേഖരൻ നിര്യാതനായി

ചെന്നൈ: പ്രമുഖ ഫോറൻസിക് വിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. പി. ചന്ദ്രശേഖരൻ (83) നിര്യാതനായി. മൂന്നാഴ്ചയായി അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. തമിഴ്നാട് സർക്കാറിനു കീഴിലെ ഡിപ്പാർട്മ​െൻറ് ഒാഫ് ഫോറൻസിക് സയൻസസ് ഡയറക്ടറായി മൂന്നു പതിറ്റാണ്ട് സേവമനുഷ്ഠിച്ച ഡോ. ചന്ദ്രശേഖരൻ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധം ഉൾപ്പെടെ നിരവധി സുപ്രധാന കേസുകളിൽ ഫോറൻസിക് പരിശോധന നടത്തിയിട്ടുണ്ട്. സൂപ്പർ ഇേമ്പാസിഷൻ സാേങ്കതിക വിദ്യ, തലയോടും ചുണ്ടും തുന്നിച്ചേർത്തുള്ള ഫോറൻസിക് പരിശോധന തുടങ്ങിയവ വികസിപ്പിച്ചത് ഇദ്ദേഹമാണ്. രാജീവ് ഗാന്ധി വധത്തെ ആസ്പദമാക്കി 'ദ ഫസ്റ്റ് ഹ്യൂമൻ ബോംബ്' എന്ന പുസ്തകം തയാറാക്കി. മറ്റു പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യയും മകളുമുണ്ട്. സംസ്കാരം ബുധനാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.