നിഷ്​ക്രിയമായ ഇടതു സർക്കാർ കേരളത്തി​െൻറ ശാപം ^ബെന്നി ബഹനാൻ

നിഷ്ക്രിയമായ ഇടതു സർക്കാർ കേരളത്തി​െൻറ ശാപം -ബെന്നി ബഹനാൻ കണ്ണൂർ: പകർച്ചപ്പനി പിടിച്ച് ജനം മരിക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത നിഷ്ക്രിയ ഭരണമാണ് ഇവിടെ ഉള്ളെതന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാൻ. വിലക്കയറ്റം, മദ്യനയം അട്ടിമറിക്കൽ, പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിലെ സര്‍ക്കാർ അലംഭാവം എന്നിവയിൽ പ്രതിഷേധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിരോധ പ്രവർത്തനത്തിന് മുൻകൈയെടുക്കേണ്ട മുഖ്യമന്ത്രി, ജനം മരിച്ചു വീണശേഷമാണ് മഴക്കാലപൂർവ ശുചീകരണത്തിന് വേണ്ടി യോഗങ്ങൾ പോലും നടത്തിയത്. ആശുപത്രിയിൽ ഡോക്ടർമാരില്ലാതെ, മരുന്നില്ലാതെ, കിടക്കാൻ ബെഡും സൗകര്യവുമില്ലാതെ ജനം നരകിക്കുമ്പോൾ സാരി മാറിമാറി ഉടുത്ത് ടി.വി ഷോക്ക് പോവുകയാണ് ആരോഗ്യ മന്ത്രി. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം മറന്ന ഇടത് മുന്നണിയുടെ ഭരണത്തിൽ രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്ത് ഉണ്ടാവുന്നത്. മോദി സര്‍ക്കാര്‍ ഇന്ത്യക്ക് രണ്ടാം സ്വാതന്ത്ര്യം ലഭിച്ചത് പോലെയാണ് അർധരാത്രി ജി.എസ്.ടി നടപ്പാക്കിയത്. ധനമന്ത്രിക്ക് പോലും യുക്തമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ല. സാധാരണക്കാര്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതി 28 ശതമാനം വരെയാക്കിയപ്പോള്‍ വന്‍കിട കമ്പനി ഉല്‍പന്നങ്ങൾക്ക് മുമ്പത്തേതിനേക്കാള്‍ കുറഞ്ഞ നികുതി ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.