അപകടകരമായി വാഹനമോടിച്ചാൽ ലൈസൻസ്​ റദ്ദാക്കും

കണ്ണൂർ: മോട്ടോർ വാഹന നിയമം ലംഘിച്ചാൽ കനത്ത ശിക്ഷക്കൊപ്പം ലൈസൻസ് റദ്ദാക്കാൻ എല്ല ആർ.ടി.ഒ, ജോയൻറ് ആർ.ടി.ഒമാർക്കും നിർദേശം നൽകിയതായി ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു. കേരളത്തിൽ റോഡപകടങ്ങളും മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടി കൈക്കൊള്ളാൻ സുപ്രീംകോടതി റോഡ് സുരക്ഷ കമ്മിറ്റി ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ നിർദേശം. അപകടകരമായ അമിത വേഗത, അമിത ഭാരം, ഭാരവാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകൽ, മദ്യപിച്ച് വാഹനമോടിക്കൽ, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കൽ, ട്രാഫിക് സിഗ്നൽ ലംഘിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ൈഡ്രവർമാരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിർദേശമെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.