കണ്ണൂർ: വിലവർധനകൊണ്ടു പൊറുതിമുട്ടുന്ന ജനത്തെ രക്ഷിക്കുക, കേരളമൊട്ടാകെ മദ്യമൊഴുക്കാനുള്ള എൽ.ഡി.എഫ് സർക്കാറിെൻറ നടപടിയിൽ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ബെന്നി ബെഹനാൻ ഉദ്ഘാടനംചെയ്തു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷതവഹിച്ചു. വി.എ. നാരായണൻ, പി. രാമകൃഷ്ണൻ, സുമ ബാലകൃഷ്ണൻ, സണ്ണിജോസഫ് എം.എൽ.എ, കെ. സുരേന്ദ്രൻ, എ.ഡി. മുസ്തഫ, എം.ബി. മുരളി, എ.പി. അബ്ദുല്ലക്കുട്ടി, തോമസ് വാകത്താനം, അഡ്വ. സജീവ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ടൗൺസ്ക്വയറിൽനിന്നാരംഭിച്ച മാർച്ചിൽ വനിതപ്രവർത്തകർ ഉൾെപ്പടെ നൂറു കണക്കിനാളുകൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.