പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ​പ്രത്യേക ഒ.പി

ബേക്കൽ: പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഉച്ച സമയത്ത് പ്രത്യേക ഒ.പി പ്രവര്‍ത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിലവിലുള്ള ഒ.പി സൗകര്യത്തിന് പുറമേയാണിത്. ഇതിനായി ഒരു ഡോക്ടറെയും ഒരു ഫാര്‍മസിസ്റ്റിനെയും താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും പനി നിയന്ത്രണത്തി​െൻറയും ഭാഗമായാണ് പ്രത്യേക സൗകര്യം ഒരുക്കിയതെന്നും സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.