ജമാൽ കടന്നപ്പള്ളിക്ക് ആദരം

പയ്യന്നൂർ: കുഞ്ഞിമംഗലം സ്നേഹക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരനും പ്രഭാഷകനും സാമൂഹികപ്രവർത്തകനുമായ ജമാൽ കടന്നപ്പള്ളിയെ ആദരിച്ചു. കുഞ്ഞിമംഗലം ഇക്മ ഹാളിൽ കൊയപ്പാറ മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി പി.വി. അബ്ദുൽ ഷുക്കൂർ ഉപഹാരസമർപ്പണവും എം. അബ്ദുസ്സലാം കവിതസമർപ്പണവും നടത്തി. കെ.വി. അബ്ദുസ്സലാം പൊന്നാട അണിയിച്ചു. ടി.പി. മുസ്തഫ മാസ്റ്റർ അധ്യക്ഷതവഹിച്ചു. മജീദ് മാസ്റ്റർ, എൻ. ഇബ്രാഹിം, ഫാറൂഖ് ഉസ്മാൻ എന്നിവർ സംസാരിച്ചു. ടി.പി. മുഹമ്മദ് കുഞ്ഞി പ്രാർഥന നടത്തി. ടി.പി. അബ്ദുൽ അസീസ് സ്വാഗതവും സി.വി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.