മാന്ദൽപട്ടിയിലേക്ക്​ ബസ്​ സർവിസ്​ തുടങ്ങി

മടിക്കേരി: കുടക് ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ . കർണാടക കെ.എസ്.ആർ.ടി.സിയാണ് സർവിസ് തുടങ്ങിയത്. വീരാജ്പേട്ട എം.എൽ.എ കെ.െജ. ബോപയ്യ സർവിസിന് തുടക്കംകുറിച്ചു. എം.എൽ.സി വീണ അച്ചയ്യ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബി.എ. ഹരീശ്, കൊടവ സാഹിത്യ അക്കാദമി ചെയർമാൻ ബി.എസ്. തമ്മയ്യ, ജില്ല പഞ്ചായത്ത് അംഗം പത്മാവതി എന്നിവർ ചടങ്ങിൽ പെങ്കടുത്തു. മടിക്കേരിയിൽനിന്നും എട്ടു കി.മീ. അകലെയുള്ള മാന്ദൽപട്ടി ദിവസംതോറും ആയിരക്കണക്കിനു വിനോദസഞ്ചാരികൾ സന്ദർശിക്കാറുണ്ട്. ജീപ്പുകൾ മാത്രമാണ് ഇതുവരെ സർവിസ് നടത്തിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.