'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതി ഉദ്​ഘാടനം

കൊളക്കാട്: കാർഷികവികസന കർഷകക്ഷേമ വകുപ്പി​െൻറ 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കാപ്പാട് സ​െൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ കാർഷികപ്രവർത്തനങ്ങൾ തുടങ്ങി. പച്ചക്കറി വിത്ത് വിതരണംചെയ്ത് കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി പ്രവൃത്തി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മേരിക്കുട്ടി കാപ്പിയിൽ അധ്യക്ഷതവഹിച്ചു. ജൈവ പച്ചക്കറി കൃഷിയുടെ സാധ്യതകളെക്കുറിച്ച് കണിച്ചാർ കൃഷി ഓഫിസർ കെ.ജെ. ജോർജ് ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് സി.എസ്. വത്സമ്മ, സോജൻ വർഗീസ് എന്നിവർ സംസാരിച്ചു. ലഘുലേഖവിതരണവും നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികളുെടയും വീടുകളിൽ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഓണത്തിനോടനുബന്ധിച്ച് സ്കൂളിൽ കുട്ടികളുടെ പച്ചക്കറിച്ചന്ത തുറക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.