കണ്ണൂർ മെഡിക്കൽ കോളജ്​ വിദ്യാർഥികളുടെ ഹരജിയും സുപ്രീംകോടതി തള്ളി

കണ്ണൂർ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ഹരജിയും സുപ്രീംകോടതി തള്ളി 150 വിദ്യാർഥികൾ പെരുവഴിയിൽ ന്യൂഡൽഹി: മാനേജ്മ​െൻറി​െൻറ തെറ്റിന് തങ്ങളെ ബലിയാടാക്കരുതെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളജിലെ വിദ്യാർഥികളും രക്ഷിതാക്കളും സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഇൗ മാസാവസാനം പരീക്ഷയെഴുതാനിരുന്ന 150 വിദ്യാർഥികളെ വഴിയാധാരമാക്കിയാണ് വാദംപോലും കേൾക്കാതെ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. കേസ് വാദത്തിനെടുത്താൽ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടാതിരിക്കാൻ അനുഭാവപൂർണമായ സമീപനം സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും ആവശ്യപ്പെടാനിരിക്കേയായിരുന്നു ഹരജിയിൽ വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി തീർത്തുപറഞ്ഞത്്. തങ്ങളുടെ വിധി തെറ്റാണെങ്കിൽപോലും ഉറച്ചുനിൽക്കുകയാണെന്നും വിദ്യാർഥികൾക്കായി പുനഃപരിശോധിക്കുന്ന പ്രശ്നമില്ലെന്നും കോടതി വ്യക്തമാക്കി. എൻ.ആർ.െഎ ക്വോട്ടയിലെ പ്രവേശനവുമായി ബന്ധപ്പെട്ട് രേഖകളിൽ കൃത്രിമം കാണിെച്ചന്ന് കുറ്റപ്പെടുത്തിയാണ് പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിൽ സ്വാശ്രയ മാനേജ്മ​െൻറുകള്‍ യഥാക്രമം 150ഉം 30ഉം സീറ്റുകളിലേക്ക് നടത്തിയ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയത്. പ്രവേശനം റദ്ദാക്കുന്ന കാര്യത്തിൽ ജയിംസ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച സുപ്രീംകോടതി അധ്യയന വർഷം മുന്നോട്ടുപോയ സാഹചര്യത്തിൽ ഇൗ സീറ്റുകളിലേക്ക് അടുത്തവർഷം ജയിംസ് കമ്മിറ്റി നിർദേശിച്ച വിദ്യാർഥികൾക്ക് പ്രവേശനം നൽകണമെന്നും ജസ്റ്റിസുമാരായ അമിതാവ് റോയ്, അമിത് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. എൻ.ആർ.െഎ സീറ്റുകളുമായി ബന്ധപ്പെട്ട് കരുണ മെഡിക്കൽ കോളജ് സമർപ്പിച്ച രേഖകൾ പരിശോധിച്ച സുപ്രീംകോടതി അത് കൃത്രിമമാണെന്ന് കണ്ടെത്തിയതാണ് കണ്ണൂരിനും വിനയായത്. വിദ്യാർഥികളുടെ ഭാവി പറഞ്ഞ് തെറ്റായ പ്രവേശന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അന്ന് െബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇരു മാനേജ്മ​െൻറുകളും രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് പ്രവേശനം റദ്ദാക്കിയതെന്നുമുള്ള സംസ്ഥാന സർക്കാറി​െൻറ വാദം അംഗീകരിച്ച് ജയിംസ് കമ്മിറ്റി ഉത്തരവിന് സുപ്രീംകോടതി അംഗീകാരം നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.