കണ്ണൂർ: ചെറുകിട ആയുർവേദ മരുന്നുനിർമാണമേഖലയിലും ആശുപത്രിയിലും ഇതുവരെ ഉണ്ടായിരുന്ന അഞ്ചുശതമാനം നികുതിക്ക് പകരം 12 ശതമാനമാക്കി ഉയർത്തിയ നിരക്ക് കുറക്കാൻ ജി.എസ്.ടി കൗൺസിലിൽ സമ്മർദം ചെലുത്തണമെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ നികുതിസംവിധാനം ആയുർവേദമേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കും. ആയുർവേദ ആശുപത്രി ഉപകരണങ്ങൾക്കും സർവിസ് ചാർജുകൾക്കും കൃത്യമായ നികുതി മാനദണ്ഡങ്ങൾ നിലവിൽവരാത്തത് കൂടുതൽ ആശങ്കകൾക്ക് ഇടനൽകുന്നു -യോഗം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ഡോ. പി.പി. അന്ത്രു, സെക്രട്ടറി ഡോ. െഎ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, വി. കേശവൻ, എ.കെ. ഹർഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.