വസ്​ത്രവ്യവസായിയെ കൊള്ളയടിച്ച കേസ്​; രണ്ടുപേർ പിടിയിൽ

കാസർകോട്: വസ്ത്ര വ്യവസായിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമാലയും പണവും എ.ടി.എം കാര്‍ഡുകളും കവര്‍ന്ന കേസില്‍ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തു. സീതാംഗോളി കിന്‍ഫ്ര വ്യവസായ പാർക്കിലെ വസ്ത്രനിര്‍മാണ കമ്പനി ഉടമയായ മധൂര്‍ സ്വദേശി കെ. സതീഷിനെയാണ് (47) കൊള്ളയടിച്ചത്. സംഭവത്തിൽ തളങ്കര ഖാസിലൈനിലെ ഷബീര്‍ (28), തളങ്കര കെ.കെ പുറത്തെ കെ.എം. അബ്ദുറഹ്മാന്‍ (55) എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി 10ഒാടെയാണ് സംഭവം. ഫാക്ടറിയിലേക്ക് വസ്ത്രങ്ങൾ കൊണ്ടുവരാൻ തമിഴ്നാട്ടിലേക്ക് പോകുന്നതിനായി കാസർകോട് റെയിൽേവ സ്റ്റേഷൻ പരിസരത്ത് കാറിലെത്തിയ സതീഷിനെ നാലംഗസംഘം തടഞ്ഞ് ഒാേട്ടായിൽ കയറ്റിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നാണ് പരാതി. കേസിൽ രണ്ടുപേരെ പിടികിട്ടാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.