ജനകീയനേതാവിന്​ അന്ത്യാഞ്​ജലി

ന്യൂ മാഹി: സി.പി.എം നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻറും പുന്നോൽ സർവിസ് ബാങ്ക് പ്രസിഡൻറുമായിരുന്ന പി.എം. ഹാഷിമിന് നാടി​െൻറ അന്ത്യാഞ്ജലി. അടിയന്തരാവസ്ഥക്കാലത്ത് തലശ്ശേരി ചേറ്റംകുന്നില്‍ സി.പി.എം ബ്രാഞ്ച് അംഗമായി രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച പി.എം. ഹാഷിം താമസം ന്യൂ മാഹിയിലേക്ക് മാറ്റിയതോടെയാണ് ന്യൂ മാഹിയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​െൻറ ഭാഗമായത്. 1981ല്‍ സി.പി.എം ന്യൂ മാഹി ലോക്കല്‍കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ അതില്‍ അംഗമായി. 1983--85, 2001-2003 കാലയളവില്‍ ലോക്കൽ സെക്രട്ടറിയായി ന്യൂ മാഹിയിലെ പ്രസ്ഥാനത്തെ നയിച്ചു. ഓട്ടോ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. പുന്നോൽ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, ഭരണസമിതി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. ഇദ്ദേഹം ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻറായ കാലത്താണ് പ്രാഥമികാരോഗ്യകേന്ദ്രം കെട്ടിടത്തിന് ശിലയിട്ടത്. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍, ജില്ല സെക്രേട്ടറിയറ്റ് അംഗം എം. സുരേന്ദ്രന്‍, എ.എന്‍. ഷംസീര്‍ എം.എല്‍.എ, വി. രാമചന്ദ്രന്‍ എം.എല്‍.എ, ഏരിയ സെക്രട്ടറിമാരായ എം.സി. പവിത്രന്‍, കെ.കെ. പവിത്രന്‍, കെ. ധനഞ്ജയന്‍, ജില്ല കമ്മിറ്റി അംഗം പി. ഹരീന്ദ്രന്‍, പുഞ്ചയില്‍ നാണു, തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ല, മുന്‍മന്ത്രി ഇ. വത്സരാജ്, പുതുച്ചേരി മുന്‍ െഡപ്യൂട്ടി സ്പീക്കര്‍ പി.കെ. സത്യാനന്ദന്‍, കെ. സുരേശന്‍, പൊന്ന്യം കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പ്രദീപ് പുതുക്കുടി തുടങ്ങിയവർ അന്തിമോപചാരമര്‍പ്പിച്ചു. നിര്യാണത്തിൽ അനുശോചിച്ച് ഞായറാഴ്ച ന്യൂ മാഹി പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.