ഒാ​േട്ടാഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ച കേസ്​: രണ്ടു​ ബി.ജെ.പി പ്രവർത്തകർ അറസ്​റ്റിൽ

തലശ്ശേരി: കതിരൂർ നായനാർ റോഡിൽ ഒാേട്ടാഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ രണ്ടു ബി.ജെ.പി പ്രവർത്തകരെ കൂത്തുപറമ്പ് സി.െഎ പ്രേമ​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കതിരൂർ നാമത്ത് മുക്കിലെ നാമത്ത് ഹൗസിൽ വിജേഷ് (30), എരഞ്ഞോളി കുടക്കളം ബേബി നിവാസിൽ സുരാജ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എരഞ്ഞോളി പഞ്ചായത്തിലെ സി.പി.എം കുടക്കളം കുന്നുമ്മൽ ബ്രാഞ്ച് അംഗവും ഒാേട്ടാ ഡ്രൈവറുമായ കുണ്ടാഞ്ചേരി ഹൗസിൽ ശ്രീജൻ ബാബുവിനെ (43) വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലാണ് അറസ്റ്റ്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യയുടെ ഭർത്താവാണ് ഇദ്ദേഹം. തലക്കും ഇരുകൈകാലുകൾക്കും വയറിനും നെഞ്ചിനും വെേട്ടറ്റ് സാരമായ പരിക്കേറ്റ് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ച 2.40ഒാടെ പൊന്ന്യം നായനാർ റോഡ് ഒാേട്ടാസ്റ്റാൻഡിൽ നിർത്തിയിട്ട ഒാേട്ടായിൽ ഇരിക്കുേമ്പാഴാണ് ആക്രമണം ഉണ്ടായത്. രണ്ടു ഭാഗത്തുനിന്നായി എത്തിയ പത്തോളം വരുന്ന ബി.ജെ.പി സംഘമാണ് ആക്രമണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.