അനുമോദനവും ആദര സമർപ്പണവും 12ന്

മാഹി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മാഹി മേഖലയിലെ വിദ്യാർഥികളെ മാഹി സ്പോർട്സ് ക്ലബ് ബുധനാഴ്ച അനുമോദിക്കും. വൈകീട്ട് നാലിന് മേരിമാത കമ്യൂണിറ്റി ഹാളിൽ ചേരുന്ന അനുമോദന യോഗത്തിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ കുമ്മായ മുകുന്ദൻ സ്മാരക പുരസ്കാരം വിജയികൾക്ക് സമ്മാനിക്കും. എം. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തും. ഐ.വി. ദാസ് സ്മാരക മാധ്യമപുരസ്കാരം നേടിയ ദേശാഭിമാനി സീനിയർ റിപ്പോർട്ടർ പി. ദിനേശനെ ചടങ്ങിൽ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.