കോൺഗ്രസ്​ കുടുംബസംഗമം

കൂത്തുപറമ്പ്: ഫാഷിസം നടപ്പാക്കുന്നതിൽ കേന്ദ്ര--സംസ്ഥാന സർക്കാറുകൾ തമ്മിൽ മത്സരിക്കുകയാണെന്നും ബി.ജെ.പി നടപ്പാക്കുന്നത് വർഗീയ ഫാഷിസമാണെങ്കിൽ സി.പി.എമ്മിേൻറത് വർഗഫാഷിസമാണെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ പറഞ്ഞു. ചെറുവാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സർവമേഖലകളിലും വർഗീയത അടിച്ചേൽപിക്കാനാണ് ശ്രമിക്കുന്നത്. ഗാന്ധിജി, നെഹ്റു അടക്കമുള്ള ചരിത്രപുരുഷന്മാരെപ്പോലും പുതിയ തലമുറയിൽനിന്ന് അകറ്റിനിർത്താനാണ് ശ്രമം. കശാപ്പ് നിരോധനം കൊണ്ടുവന്ന് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമവും ഫാഷിസത്തി​െൻറ ഭാഗമാണ്. സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാറും ജനദ്രോഹനടപടികളാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനിൽ ഉറച്ചവിശ്വാസമുള്ളയാളായിരുന്നു മരിച്ച ജിഷ്ണു പ്രണോയ്. എന്നിട്ടും മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല. ജിഷ്ണുവി​െൻറ കുടുംബത്തിന് ഉറച്ച രാഷ്ട്രീയനിലപാടുള്ളതുകൊണ്ടാണ്ട് കുടുംബത്തെ കാണാൻ താൻ പോകാതിരുന്നതെന്ന് സുധാകരൻ പറഞ്ഞു. ചെറുവാഞ്ചേരിയിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ ചോയൻ രാജീവ​െൻറ 25ാം രക്തസാക്ഷി വാർഷിക ദിനാചരണത്തി​െൻറ ഭാഗമായാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. കെ.പി. പവിത്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ വി. സുരേന്ദ്രൻ, കെ.പി. സാജു, കെ.പി. ഷാഷിം, സി. ജിഷ, കെ. ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.