ചെറുവാഞ്ചേരി മേഖലയിൽ പുഴുശല്യം രൂക്ഷം

കൂത്തുപറമ്പ്: ചെറുവാഞ്ചേരിക്കടുത്ത ചീരാറ്റ, പാറേമ്മൽ പീടിക പ്രദേശം പുഴു ഭീഷണിയിൽ. ഈ ഭാഗത്തെ 300ഓളം വീട്ടുകാരാണ് പുഴുശല്യം കൊണ്ട് ദുരിതമനുഭവിക്കുന്നത്. ഒരാഴ്ച മുമ്പാണ് പ്രത്യേക ഇനത്തിൽപ്പെട്ട പുഴുക്കളെ കണ്ടുതുടങ്ങിയത്. ആദ്യഘട്ടത്തിൽ ഒറ്റപ്പെട്ട നിലയിലാണ് പുഴുക്കൾ ഉണ്ടായിരുന്നതെങ്കിൽ ദിവസം കഴിയുന്തോറും പുഴുശല്യം കൂടിവരുകയായിരുന്നു. വീടുകളുടെ വരാന്തയിലും ചുവരുകളിലും മാത്രമല്ല കിടപ്പുമുറികളിൽപ്പോലും പുഴുശല്യം വർധിച്ചിരിക്കുകയാണിപ്പോൾ. വീടുകൾക്ക് സമീപത്തെ മരങ്ങൾ നിറയെ പുഴുക്കൾ കൂടുകൂട്ടിയ നിലയിലാണ്. അതോടൊപ്പം പ്രദേശത്തെ വഴികളും മതിലുകളുമെല്ലാം പുഴുക്കൾ കീഴടക്കിയിരിക്കുകയാണ്. കറുത്ത നീളമുള്ള രോമത്തോട് കൂടിയുള്ള പുഴുക്കളെ അബദ്ധത്തിലെങ്ങാനും തൊട്ടാൽ കഠിനമായ ചൊറിച്ചിലാണ്. കിണറുകളിൽ പുഴുക്കൾ വീഴുന്നതിനെ തുടർന്ന് പലവീട്ടുകാർക്കും കുടിവെള്ളം പോലും ഉപയോഗിക്കാൻ സാധിക്കുന്നില്ല. പുഴുശല്യം ഇല്ലാതാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.